പത്തനാപുരം: പവർഹൗസ് വാർഡിലെ കരിക്കത്തിൽ പ്രസേനൻ മെമ്മോറിയൽ സ്മാരക അങ്കണവാടിക്ക് ആവശ്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും നൽകി പുനലൂർ റോട്ടറി ക്ലബ് മാതൃകയായി. അങ്കണവാടിയെ സ്മാർട്ട് ആക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്തത്. കസേരകൾ, മേശ, വാട്ടർ പ്യൂരിഫയർ, ടെലിവിഷൻ തുടങ്ങിയവയാണ് നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി പി.പ്രതാപൻ, അസിസ്റ്റന്റ് ഗവർണർ എസ്.എബി എന്നിവരിൽ നിന്ന് വാർഡ് കൗൺസിലർ ജി.ജയപ്രകാശ്, അങ്കണവാടി വർക്കർ ലത എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ റോട്ടറി ക്ലബ് ഭാരവാഹികളായ എൻ.ജി.പിള്ള, പി.എസ്.നായർ, ഡോ.ടി.എൻ.സുധാകരൻ നായർ, അൻജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |