ഇടുക്കി: ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ ഇന്ന് നടക്കുന്ന ജില്ലാതല പട്ടയമേളയിൽ
2017 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 2016 മുതൽ നാളിതുവരെ 13 പട്ടയമേളകളിലൂടെ 43613 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. കോടതി ഉത്തരവുകൾ മുലം തടസപ്പെട്ട് കിടന്ന 3000 അപേക്ഷകളിൽ ഉത്തരവ് തയ്യാറായിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഭൂമി പതിവ് ഓഫീസുകൾ മുഖേന സമയബന്ധിതമായി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി ജില്ലയിലെ താലൂക്ക് ഓഫീസുകൾ, ഭൂമിപതിവ് സ്‌പെഷ്യൽ ഓഫീസുകൾ എന്നിവ മുഖേന തയ്യാറാക്കിയ വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിൻ പട്ടയവിതരണം നിർവ്വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |