
പറവൂർ: പറവൂർ മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മോഷണം. കുട്ടികളുടെ ഫീസടക്കം ലഭിച്ച 1,46,250 രൂപ നഷ്ടപ്പെട്ടു. ശനിയാഴ്‌ച വൈകിട്ട് സ്‌കൂൾ അടച്ചശേഷം ഞായറാഴ്‌ച അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്‌കൂൾ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്കൂളിന്റെ മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ ഓഫിസിന്റെ വാതിൽ തകർത്ത് അകത്തുകയറി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് എടുത്തത്. പ്രിൻസിപ്പലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും തെളിവെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |