
പെരുമ്പാവൂർ: വല്ലം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ചാമ്പ്യൻസ് ലീഗ് 2026 സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 18 മുതൽ 30 വരെ സൗത്ത് വല്ലം എം.എ.പി ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും. 18 ന് വൈകിട്ട് എട്ടിന് ചലച്ചിത്രതാരം ജയറാം ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ മേഖലയിലുളള 16 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ദിവസവും വൈകിട്ട് 8.30 മുതൽ നാല് കളികളുണ്ടാകും. പെരുമ്പാവൂർ മേഖലയിലുളള ഫുട്ബാൾ താരങ്ങളെ കണ്ടെത്തി അവസരം നൽകുകയും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്ന് കൺവീനർ കെ.എ. അസ്ലം, പ്രസിഡന്റ് നിസാം സലിം, സെക്രട്ടറി സഹൽ സലിം എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |