കൊച്ചി: എറണാകുളത്തപ്പന്റെ ഭക്തർക്ക് പ്രസാദ ഊട്ടുവിളമ്പി നടൻ മമ്മൂട്ടി. നാല് ദിവസം നീണ്ടുനിൽക്കുന്ന വിഭവസമൃദ്ധമായ പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ താരം നിലവിളക്ക് തെളിച്ചശേഷം ഭക്ഷണം വിളമ്പി ചടങ്ങ് നിർവഹിച്ചു. പദ്മഭൂഷൺ പുരസ്‌കാരം നേടിയ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു. ചടങ്ങിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തന്റെ സാന്നിദ്ധ്യം കേരളത്തിന്റെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും മമ്മൂട്ടി പറഞ്ഞു. നടി ശാന്തി മായാദേവിയും സന്നിഹിതയായി. നാല് ദിവസങ്ങളിലായി ലക്ഷക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിന്റെ ഭാഗമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
