SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

ജില്ലാ കൺവെൻഷൻ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
aituc

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെൽഡിംഗ് കമ്മിറ്റികൾ കാര്യക്ഷമമാക്കണമെന്നും എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞ വഴിയോരക്കച്ചവട തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള നിയമം ക്രിയാത്മകമായി നടപ്പാക്കണമെന്നും കേരള സ്റ്റേറ്റ് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കലൂർ കെ.സി.മാത്യു സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.ജിറാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.എ.അയ്യൂബ്ഖാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എ.അഷ്റഫ്,​ നേതാക്കളായ അഡ്വ.പി.വി.പ്രകാശൻ,പി.കെ.സുരേഷ്,പി.എ.സമദ്, അജിത് അരവിന്ദ്,കെ.എ.അംസാദ്,വിദ്യ.യു.ഭട്ട്, റസീല ഹുസൈൻ, ഒ.ജി.കിഷോർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി അഡ്വ.പി.വി.പ്രകാശൻ (പ്രസിഡന്റ്),​ ടി.എ.അഷ്‌റഫ്‌ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, ERNAKULAM, MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY