SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

കുര്യൻ സ്മാരകത്തിന് 2 കോടി വകയിരുത്തി

Increase Font Size Decrease Font Size Print Page
sarvodayam
സർവോദയം കുര്യൻ

വൈപ്പിൻ: സർവോദയം കുര്യൻ സ്മാരക മന്ദിരത്തിന് സംസ്ഥാന ബഡ്ജറ്റിൽ 2 കോടിരൂപ നീക്കിവച്ചു. മണ്ഡലത്തിലെ 5 പദ്ധതികൾക്കായി മൊത്തം 11.40 കോടി വകയിരുത്തിയിട്ടുണ്ട്. ഞാറക്കൽ പഞ്ചായത്തിലായിരിക്കും സ്മാരകം നിർമ്മിക്കുക. മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനിരാജു, നിലവിലെ വൈസ് പ്രസിഡന്റ് സുനിൽദത്ത് തുടങ്ങിയവർ കുര്യൻ അനുസ്മരണ വേദികളിലും മറ്റും സ്മാരകത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു. വേലിയേറ്റം മൂലമുള്ള ദുരിതത്തിന് അറുതിവരുത്താൻ തോടുകളുടെയും പുഴകളുടെയും കായലുകളുടെയും പാർശ്വഭിത്തികൾ നിർമ്മിക്കാൻ 2 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. എടവനക്കാട് ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിന് 2 കോടിയും അങ്കണവാടി കെട്ടിടങ്ങൾക്ക് 90 ലക്ഷവും ഓഷ്യനേറിയം പഠനങ്ങൾക്കായി ഒരു കോടിയും വകകൊള്ളിച്ചിട്ടുണ്ട്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY