
കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് ഐ.ഐ.എ പ്രീമിയർ ലീഗ് സീസൺ 15 സമാപിച്ചു. പുരുഷ- വനിതാ ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ്‌ബാൾ, ബാഡ്മിന്റൺ ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പുരുഷ ക്രിക്കറ്റിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തി തമിഴ്നാട് കിരീടം നേടി. വനിതാ ക്രിക്കറ്റിൽ ഒഡീഷയെ പരാജയപ്പെടുത്തി കർണാടക ചാമ്പ്യന്മാരായി. കേരളത്തിനാണ് മൂന്നാം സ്ഥാനം. ടേബിൾ ടെന്നീസിലും ബാസ്‌കറ്റ്‌ബാളിലും കേരളമാണ് ചാമ്പ്യന്മാർ. ബാഡ്മിന്റണിൽ മഹാരാഷ്ട്ര ലീജിയൻസ് ജേതാക്കളായി. കേരളമാണ് റണ്ണേഴ്‌സ്-അപ്പ്. സമാപന ചടങ്ങിൽ കേരള വീൽചെയർ ബാസ്‌കറ്റ്‌ബാൾ ടീം താരങ്ങളായ സാദിഖും ഫസാര ബാനുവും അന്താരാഷ്ട്ര പാരാ നീന്തൽ താരം അസീം മുഹമ്മദും സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
