SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

ക്യാൻസർ സെന്റർ ഉദ്ഘാടനം തട്ടിപ്പ്: മുഹമ്മദ് ഷിയാസ്

Increase Font Size Decrease Font Size Print Page
cancer

കൊ​ച്ചി​:​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ണ​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​യും​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കാ​തെ​യും​ ​കൊ​ച്ചി​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​ത​ട്ടി​പ്പാ​ണെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​നൂ​റു​ ​രോ​ഗി​ക​ൾ​ക്കു​പോ​ലും​ ​ചി​കി​ത്സ​ ​ന​ൽ​കാ​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളും​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കി​യി​ട്ടി​ല്ല.​ 370​ ​രോ​ഗി​ക​ളെ​ ​കി​ട​ത്തി​ ​ചി​കി​ത്സി​ക്കാ​ൻ​ 1,247​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്ക​ണ​മാ​യി​രു​ന്നു.​ ​അ​ധി​ക​ബാ​ദ്ധ്യ​ത​യെ​ന്ന​ ​പേ​രി​ൽ​ ​വെ​ട്ടി​ക്കു​റ​ച്ചു.​ 159​ ​പേ​രെ​യും​ ​അ​ധി​ക​മാ​യി​ 14​ ​പേ​രെ​യും​ ​നി​യ​മി​ക്ക​ണ​മെ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​റി​പ്പോ​ർ​ട്ട് ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​നി​യ​മ​നം​ ​ന​ട​ത്തി​യി​ട്ടി​ല്ല.
നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തു​ന്ന​ത് ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ്.​ ​ക്യാ​ൻ​സ​ർ​ ​രോ​ഗി​ക​ൾ​ക്ക് ​എ​ത്ര​യോ​ ​കാ​ലം​ ​മു​മ്പേ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​മാ​യി​രു​ന്നു.​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ശി​ല​യി​ട്ട​താ​ണ്.​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​റീ​ത്ത് ​വ​ച്ച​യാ​ളാ​ണ് ​പി.​ ​രാ​ജീ​വ്.​ 10​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​മൂ​ന്നു​ ​നി​ല​ക​ളി​ൽ​ ​പോ​ലും​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​നേ​ട്ട​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.
മെ​ട്രോ​ ​മാ​ൻ​ ​ഇ.​ ​ശ്രീ​ധ​ര​ന്റെ​ ​സേ​വ​നം​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ​ ​സി.​പി.​എ​മ്മും​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വും​ ​ഇ​ര​ട്ട​ത്താ​പ്പ് ​കാ​ണി​ക്കു​ക​യാ​ണ്.​ ആ​മ​വാ​തം​ ​ബാ​ധി​ച്ച​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​മ്മാ​വ​ൻ​ ​സി​ൻ​ഡ്രോ​മാ​ണ് ​രാ​ജീ​വി​നെ​ ​ബാ​ധി​ച്ച​ത്.​ ​സ​ർ​ക്കാ​രി​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​വ​രെ​ ​അ​വ​ഹേ​ളി​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ൽ​ ​മ​ന്ത്രി​ ​പോ​യ​ത് ​ഉ​ചി​ത​മ​ല്ല.​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ന​ട​പ​ടി​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.

TAGS: LOCAL NEWS, ERNAKULAM, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY