
കൊച്ചി: കുസാറ്റിലെ എം.എസ്.സി മറൈൻ ജിയോളജി പ്രോഗ്രാമിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കുസാറ്റ് ലേക്ക്സൈഡ് ക്യാമ്പസിൽ നടന്ന പരിപാടി മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിന്റെ ആദ്യ മേധാവിയും സ്കൂൾ ഒഫ് മറൈൻ സയൻസസിന്റെ മുൻ ഡയറക്ടറുമായിരുന്ന പ്രൊഫ.കെ.ടി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. തമ്പാൻ മേലോത് മുഖ്യാതിഥിയായി. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് ഹൈദരാബാദ് ഡയറക്ടർ ഡോ. ബാലകൃഷ്ണൻ നായർ വിശിഷ്ടാതിഥിയായി. ഡോ.എസ്. ബിജോയ് നന്ദൻ, ഡോ.കെ. സതീശൻ, ഡോ. പി.എസ്. സുനിൽ, അസിസ്റ്റന്റ് പ്രൊഫ. ഡോ.പി.യു. നവീൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |