
കൊച്ചി: കേരളത്തിലെ സംരംഭകർക്കായി സംഘടിപ്പിക്കുന്ന ഓൺട്രപ്രണർ ക്രിക്കറ്റ് ലീഗ് സീസൺ 2.0ന് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ തുടക്കമായി. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഓർത്തോപീഡിക് സർജനുമായ ഡോ. ജെ. ജേക്കബ് ബാറ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യെല്ലോ ക്ലൗഡ് സ്പോൺസർ എം. ശിവപ്രസാദ് ആശംസകൾ നേർന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇടുക്കി സ്മാഷേഴ്സും ബ്ലാക്ക് പാന്തേഴ്സ് കൊച്ചിയും തമ്മിൽ ഏറ്റുമുട്ടി. 16 പ്രമുഖ ടീമുകളാണ് അണിനിരക്കുന്നത്. ഈ മാസം 6 വരെ ലീഗ് ഘട്ട മത്സരങ്ങളും, ഫെബ്രുവരി 8ന് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 15-നും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |