SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.26 PM IST

യൂറോപ്യൻ കരാർ: സർക്കാരിന് അഭിനന്ദനം

Increase Font Size Decrease Font Size Print Page
ayurvedam

കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ ആയുർവേദത്തിന് പുത്തൻ പ്രതീക്ഷയും ആയുഷ് ചികിത്സ സമ്പ്രദായങ്ങളെ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാകുമെന്നും വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി യോഗം വിലയിരുത്തി. ആയുർവേദത്തിന് പ്രാധാന്യം നൽകി കരാർ ഒപ്പിട്ട കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യോഗം അനുമോദിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.ടി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ, ഡോ. എം. ദിനേശ്കുമാർ, ഡോ. ജയലക്ഷ്മി അമ്മാൾ, ഡോ. അമൽ എസ്. ബാബു, ഡോ. ധനേഷ് കണ്ണൻ, ഡോ. പവൻ ശ്രീരുദ്രൻ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, AYURVADHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY