SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.42 PM IST

ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ

Increase Font Size Decrease Font Size Print Page
library

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന താലൂക്ക് സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് വെള്ളൂർക്കുന്നം കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന വിഷയം അവതരിപ്പിച്ച് സെക്രട്ടറി സി.ബി. വേണുഗോപാൽ സംസാരിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിക്കും. താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട ആറൂർ പബ്ലിക് ലൈബ്രറി, മികച്ച ലൈബ്രറി പ്രവർത്തകനായ പി. എസ്.രവീന്ദ്രൻ, മികച്ച ലൈബ്രേറിയൻ ബിനി മുരളീധരൻ എന്നിവർക്ക് പുരസ്കാരം നൽകും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY