പെരുമ്പാവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. സുനിൽ പി.ഇളയിടം ജനാധിപത്യവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശാസ്ത്രബോധം പൊതുബോധമാക്കുന്ന കൂട്ടായ ഇടപെടലിലൂടെ മാത്രമേ ജനാധിപത്യം ശക്തിപ്പെടുത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ. വിജയപ്രകാശ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.എൻ. സംഗീത, കൗൺസിലർ കെ.സി. നൗഷാദ്, ജനറൽ കൺവീനർ അഭിലാഷ് അനിരുദ്ധൻ, മേഖലാ സെക്രട്ടറി വിനയ് ബാബു, ഡോ. ജയന്തി എസ്. പണിക്കർ, ടി.കെ. ദേവരാജൻ, സെക്രട്ടറി പി.കെ. വാസു, കെ.ഡി. കാർത്തികേയൻ, എ.എസ്. സദാശിവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
