കാക്കനാട്: ജില്ലയുടെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിനായി ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൃഷി, വിദ്യാഭ്യാസം,ആരോഗ്യം, പശ്ചാത്തല സൗകര്യം തുടങ്ങിയ വിവിധ വികസന മേഖലകളെ ആസ്പദമാക്കി രൂപീകരിച്ച 29 ഉപസമിതികൾ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളും ശുപാർശകളും സെമിനാറിൽ ചർച്ച ചെയ്തു. ഓരോ ഉപസമിതിയും കൈകാര്യം ചെയ്യുന്ന മേഖലകളിലെ നിലവിലെ പോരായ്മകളും ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികളും അവതരിപ്പിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
