SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.43 PM IST

സ്റ്റാർട്ടപ്പുകൾക്ക് ഹാക്കത്തൺ

Increase Font Size Decrease Font Size Print Page
start
കേരള സ്റ്റാർട്ടപ്പ് മിഷൻ

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഏഴിന് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് സമ്മിറ്റ് 2026ന് മുന്നോടിയായി 14 ജില്ലകളിലും ഹാക്കത്തണുകൾ സംഘടിപ്പിക്കും. കലാലയങ്ങളിലെ നൂതനാശയങ്ങളെയും വിദ്യാർത്ഥി സംരംഭങ്ങളെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഹാക്കത്തണുകളിലൂടെയും സമ്മേളനത്തിലൂടെയും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി സംരംഭങ്ങൾക്ക് ഒരുവർഷം നീളുന്ന പിന്തുണയാണ് ഉറപ്പാക്കുന്നത്. സംരംഭകത്വം വികസിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം മെന്റർഷിപ്പും വിപണി ബന്ധങ്ങളും ലഭ്യമാകും. ഹാക്കത്തണുകളിൽ മികവ് തെളിയിക്കുന്ന ടീമുകൾക്ക് ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് സമ്മിറ്റിൽ പ്രവേശനം ലഭിക്കും. വിദ്യാർത്ഥി സംരംഭത്തെയും ആഗോള വിപണിയിൽ മത്സരക്ഷമതയുള്ള സ്റ്റാർട്ടപ്പുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY