
കൊച്ചി: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് രജിത മെമ്മോറിയൽ ഇന്റർനാഷണൽ ടൂറിസം ക്രിക്കറ്റ് ടൂർണമെന്റിൽ തൃശൂർ എക്‌സലന്റ്‌സ് ഹോളിഡേഴ്‌സ് കിരീടം ചൂടി. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഇൻഡോ യൂറോ എക്‌സ്‌പ്ലോറർ ടീമിനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കൊച്ചി സിറ്റി അസി. കമ്മിഷണർ പി. രാജ്കുമാർ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. എം.കെ.ടി.എ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാർ, ട്രഷറർ കെ.ആർ. ആനന്ദ്, രക്ഷാധികാരി രവികുമാർ എന്നിവർ സംസാരിച്ചു. തായ്ലൻഡ്, മലേഷ്യ, ബാലി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം 16 ടീമുകളാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
