കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേരാനല്ലൂർ-ചിറ്റൂർ യൂണിറ്റ് വാർഷികവും കുടുംബമേളയും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എസ് . അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായി. ചേരാനല്ലൂർ പഞ്ചായത്ത് അംഗങ്ങളെയും മുതിർന്ന വ്യാപാരികളെയും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവർ ചേർന്ന് ആദരിച്ചു.
ടി.ജെ.വിനോദ് എം.എൽ.എ, ചിറ്റൂർ ഗോപി, മൻസൂർ, കെ.ജി രാജേഷ്, ബെന്നി ഫ്രാൻസിസ്, ഐഷ കരിം, ഷീജ രമേശൻ, പി.ജി. ജോസഫ്, കെ.വി.വി.ഇ.എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം അയ്യപ്പൻ പിള്ള, ജില്ലാ ഭാരവാഹികളായ സി. എസ് അജ്മൽ, എം. സി. പോൾസൺ, എഡ്വേർഡ് ഫോസ്റ്റസ്, യൂത്ത് വിംഗ് ഭാരവാഹികളായ പ്രദീപ് ജോസ്, ജയാ പീറ്റർ, കെ.എ അനൂപ്, വി.എ. എഡിസൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
