
കൊച്ചി: അഴിമുഖങ്ങളും തുറമുഖങ്ങളും ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണും ചെളിയും തീര പുനർനിർമ്മാണത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കേരള തീരസംരക്ഷണ ഏകോപന സമിതി ഫെബ്രുവരി 27ന് തീരസംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കും. വൈകിട്ട് 3ന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് കൺവെൻഷൻ. കൊച്ചി തീരപ്രദേശങ്ങളിലെ തീരശോഷണവും കടൽകയറ്റവും ഓരുജലപ്രശ്നങ്ങളും സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ തീരദേശ പരിസ്ഥിതി നയം പ്രഖ്യാപിക്കണമെന്നും തീരശോഷണത്തിന് കാരണമായ കൊച്ചി തുറമുഖത്തെ അശാസ്ത്രീയമായ ഡ്രെഡ്ജിംഗും നിർമ്മാണങ്ങളും അവസാനിപ്പിക്കണമെന്നും വേലിയേറ്റ വെള്ളപ്പൊക്കം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും സമിതി കൺവീനർ അഡ്വ.തുഷാർ നിർമ്മൽ സാരഥി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |