
പറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ക്രമക്കേടുകളും ഉദ്യോഗസ്ഥ വാഴ്ചയും സംബന്ധിച്ച് പരാതിയിൽ വിജിലൻസ് അന്വേഷണം. ദേവസ്വം വിജിലൻസ് ഓഫീസർ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. കേസെടുക്കുന്നതിന് തൊട്ടുമുമ്പുള്ള പ്രാഥമിക അന്വേഷണമാണ് നടത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന അഴിമതി, ഉദ്യോഗസ്ഥതല ക്രമക്കേടുകൾ, ചൂഷണം എന്നിവ സംബന്ധിച്ച് നിരവധി പരാതികളാണ് ദേവസ്വം ഓംബുഡ്സ്മാന് ലഭിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻ പരാതിയിൽ ഹിയറിംഗ് നടത്തുകയും കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചു. പരാതിയുള്ള ക്ഷേത്രം രേഖകൾ വിജിലൻസ് പരിശോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |