SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.32 PM IST

സി.ബി.എസ്.ഇ അദ്ധ്യാപകർക്ക് യുനെസ്‌കോ പരിശീലനം 

Increase Font Size Decrease Font Size Print Page
f

കൊച്ചി: സി.ബി.എസ്.ഇ മേഖലയിലെ അദ്ധ്യാപകർക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ അദ്ധ്യയനരീതികൾ പരിചയപ്പെടുത്താൻ യുനെസ്‌കോയുടെയും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെയും (എൻ.സി.ഇ.ആർ.ടി) നേതൃത്വത്തിൽ പരിശീലന പദ്ധതി നടപ്പാക്കും.

ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യരൂപരേഖ 2023 എന്നിവ മുൻനിറുത്തി യുനെസ്‌കോ, എൻ.സി.ഇ.ആർ.ടി എന്നിവയുടെ നിർദ്ദേശങ്ങൾക്കൊപ്പം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എസ്.സി.ഇ.ആർ.ടി), സി.ബി.എസ്.ഇ എന്നിവയുടെ സഹകരണത്തോടെ അദ്ധ്യാപക പരിശീലനവും ഗവേഷണവും ശക്തിപ്പെടുത്തും. പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടന്ന നാലുദിവസത്തെ സെമിനാറിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ.ഇന്ദിരാ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പങ്കെടുത്തു.

എൻ.സി.ഇ.ആർ.ടി പ്ലാനിംഗ് ആൻഡ് മോണിറ്ററിംഗ് ഡിവിഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ.അഷിത രവീന്ദ്രൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. സുഭാഷ്, യുനെസ്‌കോ പ്രതിനിധികളായ പ്രോജക്ട് ഡയറക്ടർ ഡോ. അനുരാഗ് ദീപ്, എം.ജി.ഐ.ഇ.പി, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ.ചാരു സൈനി, പ്രൊഫസർ ആൻഡ് ഡീൻ ഡോ. രഞ്ജിത്ത് സുഭാഷ്, ന്യൂഡൽഹി ഏഷ്യൻ ബിസിനസ് സ്കൂളിലെ ഡോ. ശർമിഷ്ഠ ശർമ്മ എന്നിവർ നേതൃത്വം നൽകി.

അദ്ധ്യാപക പരിശീലന പദ്ധതിയുടെ രൂപരേഖ ഡോ. അഷിത രവീന്ദ്രൻ സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്തിന് കൈമാറി. കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയ്ക്കാണ് പരിശീലന ചുമതല. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് അദ്ധ്യാപകർ പരിശീലനം നേടുന്നത് സ്കൂളുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അനിവാര്യമാണെന്ന് ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.