
ആലുവ: ആലുവ യു.സി കോളേജിലെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഗ്ലോബൽ എൻഗേജ്മെന്റിന്റെ (കോഗ്) ആഭിമുഖ്യത്തിൽ റൂട്ട്സ് ആൻഡ് അൽഗോരിതംസ് 2026 എന്ന പേരിൽ അന്താരാഷ്ട്ര ശില്പശാല ആരംഭിച്ചു. കുസാറ്റ് രജിസ്ട്രാർ എ.യു.അരുൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എൽദോ വർഗീസ് അദ്ധ്യക്ഷനായി. ജയിംസ് ഡേവിഡ് ആഷ്‌ക്രോഫ്റ്റ്, ഓസ്കാർ ആന്റണി ഹബിൾ പോളിൻസ്കി, മിർസാൻ ഫയാസ് അഹമ്മദ് എന്നിവർ പങ്കെടുത്തു. ഡോ. ഗ്രീൻസൺ ജോർജ്, ഡോ. റെജിന ഹർഷെ, കോളേജ് മാനേജർ ഡോ.കെ.പി. ഔസേപ്പ്, ഡോ.ഫെമി അന്നാ തോമസ്, ഡോ.ധനുഷ് ബി.ഡെയിൻസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
