SignIn
Kerala Kaumudi Online
Friday, 24 April 2026 5.35 PM IST

കൊച്ചിയിൽ എ.ഐ ഹാക്കത്തോൺ

Increase Font Size Decrease Font Size Print Page
ksusm

കൊച്ചി: എ.ഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബിൽഡ് ഫോർ ഇന്ത്യ ഹാക്കത്തോണിന് വെള്ളിയാഴ്ച വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ buildforindia.startupmission.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. 27, 28 തിയതികളിൽ കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വച്ചാണ് പരിപാടി. എ.ഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രായോഗികമായ ഏജന്റിക് എ.ഐ പരിഹാരങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. കാര്യങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനമെടുക്കാനും സ്വയം പ്രവർത്തിക്കാനും പഠിക്കാനും കഴിവുള്ള എ.ഐ സംവിധാനങ്ങളെയാണ് ഏജന്റിക് എ.ഐ കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന എ.ഐ ഉത്പന്നങ്ങൾ നിർമ്മിക്കുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്.

TAGS: LOCAL NEWS, ERNAKULAM, KSUSM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.