
കാക്കനാട്: തൃക്കാക്കര കെ.എം.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബും ജില്ലാ ഭരണകൂടവും സംയുക്തമായി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പരിപാടിയുടെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അരങ്ങേറിയ തെരുവുനാടകം ചലച്ചിത്രതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളിൽ വോട്ടവകാശ ബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. തെരുവ് നാടകത്തിന് പുറമെ വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി. കെ.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ. സബാന ബക്കർ, സ്വീപ് എറണാകുളം അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
