
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിക്കുന്ന ഇന്റർ യൂണിവേഴ്‌സിറ്റി ഫെസ്റ്റായ 'ജബഗഡദശി"ന് തുടക്കമായി. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിലാണ് മൂന്നു ദിവസം നീളുന്ന ആഘോഷം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. ടെക്ക് ഫെസ്റ്റ്, മാനേജ്‌മെന്റ് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ് മത്സരങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ആകെ മൂന്നരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. ഫാഷൻ ഷോ ഉൾപ്പെടെയുള്ള പരിപാടികൾ രണ്ടാം ദിവസമായ ഇന്ന് നടക്കും. സർവകലാശാലയും പിറവം നഗരവും ഉൾപ്പെടുത്തിയുള്ള ട്രഷർ ഹണ്ട് ശനിയാഴ്ചയാണ് നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
