കൊച്ചി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും പരിപാടികളും പ്രതീക്ഷയോടെയാണ് രാജ്യം സ്വീകരിക്കുന്നതെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി സന്തോഷ് ടി. വർഗീസ് പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റും ഫെഡറലിസവും എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സോമൻ പോൾ അദ്ധ്യക്ഷനായി. ചാർട്ടേർഡ് അക്കൗണ്ടന്റ് വി.സി. ജെയിംസ് പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ. രാധാകൃഷ്ണൻ നായർ, അഡ്വ. ജേക്കബ് പുളിക്കൻ, കെ.വി. അനിൽകുമാർ, പി.എൻ. സുരേന്ദ്രൻ, ഇഗ്നേഷ്യസ് കുളിരാനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.