
കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള സർക്കാർ തീരുമാനത്തെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സ്വാഗതം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ് അദ്ധ്യക്ഷനായി. 2023 മേയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ കാലതാമസമുണ്ടായെങ്കിലും ആശ്വാസകരമായ നടപടിയാണ്. നടപ്പാക്കിയ ശുപാർശകൾ ഏതൊക്കെയെന്ന് പരസ്യപ്പെടുത്തുകയും ഗുണഭോക്താക്കളുമായി കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ട്രഷറർ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ നൈജു അറക്കൽ, പൈലി ആലുങ്കൽ, സി.ജെ പോൾ, അലക്‌സ് താളൂപാടത്ത്, എബി കുന്നേപ്പറമ്പിൽ, പാട്രിക്ക് മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |