SignIn
Kerala Kaumudi Online
Saturday, 28 February 2026 12.15 PM IST

മെഡിക്കൽ കോളേജ് 'സൂപ്പറാകും'

Increase Font Size Decrease Font Size Print Page
medical

 850 ബെഡ് മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് പൂർത്തിയാകുന്നു

കൊച്ചി: വിവിധ ജില്ലകളിൽ നിന്നായി ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കും ഒരുങ്ങുന്നു. 850 ബെഡ് മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. എസ്.എസ്.ബി ബ്ലോക്കിൽ ക്യാഷ്വാലിറ്റി, ഒ.പി, ഐ.പി, ഐ.സി.യു, ഓപ്പറേഷൻ തീയേറ്ററുകൾ എന്നീ സംവിധാനങ്ങളോടെയുള്ള ഇവിടെ 17 ഓപ്പറേഷൻ തീയേറ്ററുകളാണ് സജ്ജമാകുന്നത്. 31 മുറികളിലായാണ് 10 ഒ.പികൾ. ഐ.സി.യുകളിൽ ആകെ 200 ബെഡുകൾ. മാതൃ- ശിശുക്കൾക്ക് വേണ്ടി പ്രത്യേക ക്യാഷ്വാലിറ്റി യൂണിറ്റ് വേറെയും. മോർച്ചറി, അനാട്ടമി വിഭാഗം എന്നിവ ഉൾക്കൊള്ളുന്ന ബ്ലോക്ക് ഇയിൽ 1.15 കോടി ചെലവഴിച്ച് ലിഫ്റ്റും മുകളിലെ നാല് നിലകളിലേക്ക് കണക്ടിംഗ് കോറിഡോറുമുണ്ട്.

• കിഫ്ബി ഫണ്ട് 286.66 കോടി

• 8.27 ലക്ഷം ചതുരശ്ര അടി

• എട്ട് നിലകൾ

• നിർമ്മാണ കമ്പനി ഇൻകെൽ

• 17 ഓപ്പറേഷൻ തീയേറ്ററുകൾ

• 31 മുറികളിലായാണ് 10 ഒ.പികൾ.

• 11 വാർഡുകളും 10 ഐ.സി.യുകളും

• ഐ.സി.യുകളിൽ 200 ബെഡുകൾ.

• മാതൃ- ശിശുക്കൾക്ക് വേണ്ടി പ്രത്യേക ക്യാഷ്വാലിറ്റി യൂണിറ്റ്

• 800 വാഹനങ്ങൾക്ക് പാർക്കിംഗ്

• 100 കോടിയുടെ ഉപകരണങ്ങൾ

 നിയമനം
736 തസ്തികകളാണ് ആദ്യ ഘട്ടത്തിൽ സൃഷ്ടിക്കുക. 411 സ്ഥിരം തസ്തികകളും 325 കരാർ തസ്തികകളും.

 വൈറസ് റിസർച്ച് ലാബും

മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയും ഉടൻ ഉദ്ഘാടനത്തിനൊരുങ്ങുന്നുണ്ട്. പി.സി.ആർ പരിശോധനകൾ, എലീസ ടെസ്റ്റുകൾ, കൊവിഡ് വൈറസ്, ശ്വാസകോശസംബന്ധമായ വൈറസുകൾ, കരൾ രോഗത്തിന് കാരണമായ ഹെപറ്റൈറ്റിസ് വൈറസുകൾ, എലിപ്പനി, ഡെങ്കിപ്പനി, ചെള്ള്പനി മുതലായവയ്ക്കുള്ള പരിശോധനകളും ഇവിടെ ചെയ്യാനാകും.

വിഭാഗങ്ങൾ

ഗൈനക്കോളജി
പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് സർജറി
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ
നെഫ്രോളജി

യൂറോളജി
കാർഡിയോ തോറാസിക് ആൻഡ് വാസ്‌കുലാർ സർജറി
ന്യൂറോളജി ആൻഡ് ന്യൂറോസർജറി
ട്രാൻസിഷൻ റേഡിയോളജി
മെഡിസിൻ,ഡെന്റൽ/മാക്സില്ലോഫേഷ്യൽ/പെറിയഡോണ്ടിക്

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് തന്നെ അഭിമാനമാകുന്ന തരത്തിലാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം. വിവിധ ജില്ലകളിൽ നിന്നെത്തുന്ന സാധാരണക്കാർക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും.
ഡോ. ഗണേഷ് മോഹൻ
സൂപ്രണ്ട്
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.