SignIn
Kerala Kaumudi Online
Saturday, 28 February 2026 12.15 PM IST

എറണാകുളം ജില്ലാ പഞ്ചായത്തിന് 177.88 കോടിയുടെ ബഡ്ജറ്റ് 

Increase Font Size Decrease Font Size Print Page
budget

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തികവർഷത്തിൽ 177,88,20,344 രൂപ വരവും 163,13,02,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഇന്നലെ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ് അവതരിപ്പിച്ച ബഡ്ജറ്റിൽ പുതിയ സാമ്പത്തിക വർഷത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ബഡ്ജറ്റ് അവതരണ യോഗത്തിൽ അദ്ധ്യക്ഷനായി.

​കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീൻ സംവിധാനം നടപ്പിലാക്കും. ട്രാൻസ്ജെൻഡേഴ്സ് ക്ഷേമ പ്രവർത്തനങ്ങൾ, ലിവർ ട്രാൻസ്‌പ്ലാന്റേഷൻ രോഗികൾക്കുള്ള സഹായം, ഓപ്പൺ ജിം, ലൈബ്രറികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ ഈ വർഷവും തുടരും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുകളായ ഷൈജോ പറമ്പി, പി.എ മുക്താർ, ശ്രീദേവി മധു, റസിയ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ.ഷഫീക്ക്, ഫിനാൻസ് ഓഫീസർ ഹനീഷ്. പി, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലയിലെ അയ്യായിരത്തോളം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് രൂപകല്പന ചെയ്യുന്ന ജോബ് പോർട്ടൽ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമാണ്. സ്ത്രീശാക്തീകരണത്തിന് വലിയ ഊന്നൽ നൽകുന്ന ഈ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണ്

കെ.ജി. രാധാകൃഷ്ണൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് - 18 കോടി രൂപ

വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് - 15.60 കോടി രൂപ

പാർപ്പിടപദ്ധതിക്ക് - 18 കോടി രൂപ

ആരോഗ്യ മേഖലയ്ക്ക് - 16 കോടി രൂപ

ജില്ലയിലെ കുടിവെള്ള പ്രശ്നപരിഹാരത്തിന് - 11 കോടി രൂപ

 പട്ടിക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് - 13 കോടി രൂപ

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് - 1.5 കോടി രൂപ

ഗ്രൗണ്ടുകളുടെ നവീകരണത്തിന് - 1കോടി

ക്ലീൻ എറണാകുളം പദ്ധതിക്ക് - 6 കോടി രൂപ

TAGS: LOCAL NEWS, ERNAKULAM, JILLAPANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.