
വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശ്ശേരി ക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി.ഗോപാലകൃഷ്ണൻ, ശാഖാ പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ.കെ.രത്‌നൻ, കെ.ആർ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബേബി നടേശൻ, കെ.കെ.രത്‌നൻ(രക്ഷാധികാരികൾ), ക്ഷേമാവതി ഗോപി (പ്രസിഡന്റ് ), ഷീബ പ്രകാശൻ (വൈസ് പ്രസിഡന്റ്), എസ്.പി. രേഖ (സെക്രട്ടറി), പ്രീമ ഷിജു(ജോ.സെക്രട്ടറി) എന്നിവരടങ്ങിയ 21 അംഗ ഉത്സവാഘോഷ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |