
കൊച്ചി: കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ആമകൾ ഉൾപ്പെടാതെ മത്സ്യബന്ധനം നടത്തുന്നതിനുള്ള ഉപകരണങ്ങൾ (ടർട്ടിൽ എക്‌സ്ക്ല്യൂഡർ ഡിവൈസസ് -ടി.ഇ.ഡി) കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ വിതരണം ചെയ്തു, സംസ്ഥാനസർക്കാരുമായി സഹകരിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ നൽകിയത്. കൊച്ചി കപ്പൽശാലയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽ പെടുത്തിയാണ് ടി.ഇ.ഡികളുടെ വിതരണം.
ഹൈദരാബാദ് എൻ.എഫ്.ഡി.ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ.ബിജയ് കുമാർ ബെഹ്റ, എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ.ശ്രീധരൻ, കേരളാ ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ, കൊച്ചി കപ്പൽശാല സി.എം.ഡി വി.ജെ.ജോസ്, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |