
കളമശേരി: ഏലൂർ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ, മാലിന്യ സംസ്കരണ യാത്ര ചെയർപേഴ്സൺ ലൈജി സജീവൻ ഫ്ളാഗ് ഒഫ് ചെയ്തു. വാർഡ് കൗൺസിലർ ജോസഫ് ഷെറി അദ്ധ്യക്ഷയായി. ജില്ലാ കോഓർഡിനേറ്റർ ശാലിനി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സബീന നൗഷാദ്, നിസി സാബു, ആരതി ഷെബിൻ, കൗൺസിലർമാരായ ജയശ്രീ സതീഷ്, അസ്ലം, ഉദയൻ, ലേഖ മേനോൻ, പ്രീതു രതീഷ്, സിപ്പെറ്റ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ശുചിത്വ, മാലിന്യ സംസ്കരണ യാത്രയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |