
വൈപ്പിൻ: മതേതരത്വത്തിന്റെ മൂല്യങ്ങൾ ഉയർത്തി വയ്‌ക്കേണ്ടത് ജനതയുടെ ആവശ്യമായി മാറുകയാണെന്നും ഫാസിസം ചിറകുവിടർത്തി ആടുന്ന കെട്ടകാലത്ത് ഓരോരുത്തരും എനിക്ക് വേണ്ടി മാത്രമെന്ന് സ്വാർത്ഥനിലപാടുകളിൽ നിന്ന് പുറത്തു വരണമെന്നും സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ ഒഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം മാലിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം പി.എ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സി.എ അനീഷ്, എസ്. കെ .എം ബഷീർ, എം.സി ഷൈല, ടി. എസ് സതീഷ്‌കുമാർ, എം. എ അനൂപ്, ആർ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |