കളമശേരി: ഗോപി കേട്ടേത്ത് കുടുംബട്രസ്റ്റും വട്ടേക്കുന്നം സ്വതന്ത്രാലൈബ്രറിയും ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ 'സ്വതന്ത്രാ ലൈബ്രറി ഗോപി കേട്ടേത്ത് സ്മാരക നാട്യ പ്രതിഭ" പുരസ്കാരം പ്രേമ രാജേന്ദ്രന്. 15ന് വൈകിട്ട് 4ന് മന്ത്രി പി. രാജീവ് പുരസ്കാരം സമ്മാനിക്കും. നാലര പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള പ്രേമ രാജേന്ദ്രൻ നാടകം, തെരുവുനാടകം, ഏകപാത്ര നാടകം, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥ എന്നീ മേഖലകളിൽ നടത്തിയ പ്രകടനങ്ങൾ ശ്രദ്ധേയമാണ്. തൃപ്പൂണിത്തുറ സ്വദേശിയായ പ്രേമയുടെ ഭർത്താവ് ഗായകൻ ജി. രാജേന്ദ്രനാണ്. 15000 രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഗോപി കേട്ടേത്തിന്റെ ഭാര്യ ശാന്ത, മക്കളായ സനൽകുമാർ, സംഗീത്കുമാർ, കവിത എന്നിവരടങ്ങുന്നതാണ് കുടുംബ ട്രസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |