കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലിൽ പൊലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും സ്നേഹിതയെയും കവർച്ച നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി തോമസ് ചാക്കോയാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ഭവൻ നേരത്തേ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി ഒളിവിലാണ്.
പൊലീസ് ഉദ്യോഗസ്ഥരാണെന്നും ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി സ്വർണ ചെയിനും ഐ ഫോണും 5000 രൂപയുമാണ് തട്ടിയത്. പൊലീസിന്റെ ലഹിരിവിരുദ്ധ സ്ക്വാഡ് ഡാൻസാഫിലെ അംഗങ്ങളാണെന്ന് പറഞ്ഞാണ് മൂന്നു പേരടങ്ങിയ സംഘം പണവും സ്വർണവും തട്ടിയെടുത്തത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു. പിടികിട്ടാനുള്ള മുഖ്യപ്രതി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |