
കൊച്ചി: കൊച്ചിയിലെ ആധാർ സേവ കേന്ദ്രത്തിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി എന്റോൾമെന്റുകളും അപ്‌ഡേറ്റുകളും നടത്തുന്നതിനായി രണ്ട് അധിക സേവന കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രത്യേക സൗകര്യം മാർച്ച് 31 വരെ തുടരും. കുട്ടികൾക്കായുള്ള മാൻഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ് സേവനവും ഇവിടെ ലഭ്യമാണ്. 5-7 വയസ്, 15-17 വയസ് എന്നീ വിഭാഗങ്ങൾക്ക് ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യമാണ്. 7 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2026 സെപ്തംബർ 30 വരെ ബയോമെട്രിക് അപ്‌ഡേറ്റുകൾ സൗജന്യമായി നടത്താം. മാതാപിതാക്കൾക്ക് ഈ സേവനം സമയബന്ധിതമായി കൊച്ചി കേന്ദ്രത്തിൽ പൂർത്തിയാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |