
കോതമംഗലം: തിരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയിൽ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എൽദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പിൽ എൽദോയുടെ പാരഡി ഗാനങ്ങൾ പ്രചരണത്തിനായി ഉപയോഗിച്ചത്. എഴുതിയതാകട്ടെ മുന്നൂറിലേറെ പാരഡികൾ!
30 വർഷത്തെ പരിചയമ്പത്താണ് പാരഡിഗാന രചനാ രംഗത്ത് എൽദോക്കുള്ളത്. പേരാവൂരിലെ സ്ഥാനാർത്ഥി കെ.കെ.ഷൈലജ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് മറക്കാനാവാത്ത അനുഭവമായി. ഡബ്ബിംഗ് ആർട്ടിസ്റ്റ്, അനൗൺസർ എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന എൽദോ ഷോർട്ട് ഫിലിം, ഡോക്യു മെന്ററി സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി പ്രസാദ് ആണ് എൽദോയുടെ പാരഡികളുടെ ഗായകൻ.
രാഷ്ടട്രീയം വേറെ, കല വേറെ
സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ് എൽദോ. എന്നാൽ, പാട്ടെഴുത്തിന് പാർട്ടി വ്യത്യാസമൊന്നുമില്ല. ഇടതിനും വലതിനും എൻ.ഡി.എയ്ക്കുമെല്ലാം വേണ്ടി തൂലിക ചലിപ്പിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയവും കലാപ്രവർത്തനവും രണ്ട് വഴിയിലെന്നാണ് എൽദോയുടെ നിലപാട്. ആവശ്യക്കാർ നൽകുന്ന ആശയവും നിർദേശവും അനുസരിച്ചാണ് എഴുത്ത്. ഹിറ്റുകളായ സിനിമാ ഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയുമെല്ലാം പാരഡികൾ എൽദോയുടെ തൂലികയിൽ നിന്ന് പിറന്നു. കോതമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി തുള്ളൽപ്പാട്ടും എഴുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |