കൊച്ചി: വൈഫൈ കവറേജ് എസ്.ടി.ഡി ബൂത്തുപോലെ നൽകാൻ സാധിക്കുന്ന പി.എം.വാണിയുടെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ പബ്ലിക് ഡാറ്റ ഓഫീസ് എറണാകുളം സൗത്തിൽ ഉള്ള ഈസി കമ്യൂണിക്കേഷനിൽ ഡിപ്പാർട്ടുമെന്റ് ഒഫ് ടെലികമ്യൂണിക്കേഷൻ ഡി.ഡി. ജി ഡോ.പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. പണം നൽകി ബൂത്തിന്റെ നൂറുമീറ്റർ പരിധിയിൽ ഇരുന്ന് ഡാറ്റ ഉപയോഗിക്കാം. ജനങ്ങൾക്ക് വീട്ടിൽ ഇരുന്നു തന്നെ പുതിയ സിം എടുക്കാനുള്ള സൗകര്യവും ഉടൻ ആരംഭിക്കും. പ്രീപെയ്ഡിൽ നിന്നും പോസ്റ്റ് പെയ്ഡിലേക്കും, തിരിച്ചും ഉപഭോക്താവിനു ഒ.ടി.പി ഉപയോഗിച്ച് എളുപ്പം മാറാനാവും. വാർത്താസമ്മേളനത്തിൽ എൻ.എസ്. ദീപു, എസ്.ഗോപാലൻ, ഷാജി ടി.ആർ, ശോഭന.വി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |