കൊച്ചി: ഗോശ്രീ പാലത്തിൽ നിന്ന് എറണാകുളത്തേക്ക് പ്രവേശിക്കുന്ന യാത്രികരെ സ്വാഗതം ചെയ്ത് ജിഡയുടെ അംഗീകാരത്തോടെ ലൂർദ് ആശുപത്രി നിർമ്മിച്ച പേൾ ഒഫ് കൊച്ചി ശില്പം നാളെ (12) രാവിലെ 9.15ന് ഹൈബി ഈഡൻ നാടിന് സമർപ്പിക്കും. ടി.ജെ. വിനോദ് എം.എൽ.എ., ജിഡ സെക്രട്ടറി രഘുരാമൻ, ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ എന്നിവർ പങ്കെടുക്കും. ചുവട്ടിലുള്ള കടൽത്തിരമാലകളെ ഓർമ്മിപ്പിക്കുന്ന പച്ചപരവതാനിയിൽ നിന്നുയർന്നു നിൽക്കുന്ന കപ്പൽ പായകൾ താങ്ങി നിറുത്തുന്ന ഭൂമിയാണ് ശില്പം. നാവികരുടെ കാൽപ്പാടുകൾ പതിഞ്ഞ തുറമുഖ നഗരമായ കൊച്ചിയെ പ്രതിനിധാനം ചെയ്യുന്നതാണ് ശില്പം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |