കൊച്ചി: കൊറിയയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സർവീസ് (എച്ച്.ആർ.ഡി.എസ്) സംഘടിപ്പിക്കുന്ന നൈപുണ്യ മത്സരമായ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിൽ ആലുവ സ്വദേശി വിപിൻദാസ് ഉൾപ്പെടെ 11 പേർ പങ്കെടുക്കും. എടത്തല സ്വദേശിയായ ബിബിൻ ദാസ് മരപ്പണിയിലാണ് മത്സരിക്കുക. മൊബൈൽ റോബോട്ടിക്സിൽ മുഹമ്മദ് സിയാദ് പി., മുഹമ്മദ് ഫൈസൽ പി.കെ എന്നിവർ പങ്കെടുക്കും.ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫറിംഗ് സ്കിൽസിലാണ് പരിശീലനം. ഒക്ടോബറിൽ ചൈന ഷാങ്ഹായിയിൽ സംഘടിപ്പിക്കുന്ന ആഗോള നൈപുണ്യ മത്സരത്തിന് മുന്നോടിയായാണ് പരിശീലനം. ഇന്ത്യാ സ്കിൽസ് 2021 മത്സര വിജയികളിൽ നിന്നാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |