കൊച്ചി: കായികതാരങ്ങൾക്ക് ആഹ്ലാദിക്കാം. കൊച്ചിയിൽ 20 ഗ്രൗണ്ടുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. അത്യാധുനിക രീതിയാലായിരിക്കും നിർമ്മാണം. എല്ലാ കായിക ഇനങ്ങളും പരിശീലിക്കാം. സംസ്ഥാനത്തെ ആദ്യ റോവിംഗ് അക്കാഡമി സമീപത്തെ ആലപ്പുഴ കാക്കത്തുരുത്തിലും വരുന്നുണ്ട്. എഴുപുന്ന പഞ്ചായത്തിലുൾപ്പെടുന്ന ദ്വീപാണിത്. 50 ഏക്കറിലാണ് അക്കാഡമി. കായികമന്ത്രി വി.അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
ഒപ്പം ജി.സി.ഡി.എ
ജി.സി.ഡി.എയുടെ സഹായത്തോടെയാണ് ഗ്രൗണ്ടുകൾ നിർമ്മിക്കുക. പ്രാരംഭനടപടികൾ ഉടൻ ആരംഭിക്കും. നിലവിലുള്ള ഗ്രൗണ്ടുകളുൾപ്പെടെ പുതുക്കിപ്പണിയും. സ്പോർട്സ് ഹബ്ബുകളായി ഗ്രൗണ്ടുകളെ മാറ്റണമെന്ന ആവശ്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |