കൊച്ചി: വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് പാർട്ടികൾ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. എറണാകുളം നോർത്ത് മണ്ഡലം സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജന സെക്രട്ടറി അഡ്വ .കെ .എസ്. ഷൈജു,സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്.
സുരേഷ് കുമാർ, ഷാലി വിനയൻ, ഡോ. ജലജ ആചാര്യ, ബാബു കരയാംപറമ്പ്, മണ്ഡലം ജന .സെക്രട്ടറിമാരായ യു.ആർ.രാജേഷ്, ഏംഗൽസ് പി.എസ്. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |