SignIn
Kerala Kaumudi Online
Thursday, 19 September 2024 6.43 AM IST

എസ്.എൻ.വി സദനം ശതാബ്ദി ആഘോഷം 10ന്

Increase Font Size Decrease Font Size Print Page
snv

കൊച്ചി : ജാതിമത ഭേദമന്യേ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രവേശനം നൽകിയിരുന്ന എറണാകുളത്തെ ആദ്യത്തെ വനിതാ ഹോസ്റ്റലായ ശ്രീനാരായണ വിദ്യാർത്ഥി സദനത്തിന്റെ ശതാബ്ദി ആഘോഷം 10 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ പത്തിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ശതാബ്ദി ആഘോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മരണിക അദ്ദേഹം പ്രകാശനം ചെയ്യും. ജസ്റ്റിസ് മേരി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷയാകും. പ്രൊഫ എം.കെ. സാനു ശതാബ്ദി സന്ദേശം നൽകും. മേയർ എം. അനിൽകുമാർ ലോഗോ പ്രകാശനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ, എറണാകുളം ജി.ജി.എച്ച്.എസ് ഹെഡ്മിസ്‌ട്രസ് ലതിക പണിക്കർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സദനം സെക്രട്ടറി ദീപ്തി ജെ , പ്രസിഡന്റ് എം.ആർ. ഗീത എന്നിവർ പങ്കെടുത്തു.

എസ്.എൻ.വി സദനം മെയിൻ ഹോസ്റ്റൽ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, തപസ്വിനി ചൈതന്യം ഹോസ്റ്റൽ, ശാന്തിനികേതനം കമ്മ്യൂണിറ്റി ഹോം, കെ.എസ്.രാഘവൻ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, അബലാശരണം ഇൻഡസ്‌ട്രിയൽ സ്കൂൾ എന്നിവയാണ് ശ്രീനാരായണ വിദ്യാർത്ഥി സദനം ട്രസ്റ്റിന്റെ കീഴിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SNVSKT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.