തൃക്കാക്കര: എസ്.സി., എസ്.ടി കോർപ്പസ് ഫണ്ടുപയോഗിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകാൻ ജില്ലാതല കമ്മിറ്റി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. 1.30 കോടി രൂപയുടെ ഏഴ് പദ്ധതികൾക്ക് അംഗീകാരം നൽകി.
വൈപ്പിൻ ബ്ലോക്കിലെ മൂരിപ്പാടം എസ്.സി കോളനി റോഡ് കട്ടവിരിക്കൽ, അതിർത്തി സംരക്ഷണം, ചേന്ദമംഗലം സ്വരുമ റോഡ് കോൺക്രീറ്റിംഗ്, വാഴക്കുളം ബ്ലോക്കിലെ നെടുമല പട്ടികജാതി കോളനിയിലെ അതിർത്തി സംരക്ഷണം, മുല്ലപ്പള്ളിത്തടം എസ്.സി കോളനിറോഡ് നവീകരണം, മൂവാറ്റുപുഴ ബ്ലോക്കിലെ ചെങ്ങറ കോളനി റോഡ് കോൺക്രീറ്റിംഗ്, പാമ്പാക്കുട ബ്ലോക്കിലെ ഇല്ലിക്കുന്ന് കോളനി സംരക്ഷണഭിത്തി നിർമാണം, മൂവാറ്റുപുഴ നഗരസഭ രണ്ടാർ കോളനിറോഡ് നവീകരണം എന്നിവയാണവ. യോഗത്തിൽ പി.വി ശ്രീനിജിൻ എം.എൽ.എ., ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |