കൊച്ചി: എറണാകുളം അതിരൂപതയെ ആസ്ഥാനമാക്കി സിറോ മലബാർ സഭ ഹൈരാർക്കി സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷങ്ങൾ തൃക്കാക്കര ഭാരത മാതാ കോളേജിൽ അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ ഫാ. ജോസ് വിതയത്തിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപതയിലെ 250ൽ അധികം വൈദികർ അർപ്പിച്ച കുർബാനയ്ക്ക് ബസലിക്ക വികാരി ഡോ. മോൺസിഞ്ഞോർ ആന്റണി നരികുളം മുഖ്യകാർമ്മികത്വം വഹിച്ചു. ശതാബ്ദിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫാ.ജോസ് ഇടശേരി, വൈദിക സമിതി സെക്രട്ടറി ഡോ. കുര്യാക്കോസ് മുണ്ടാടൻ എന്നിവർ സന്ദേശം നൽകി.
പൊതുസമ്മേളനത്തിൽ വടവാതൂർ സെമിനാരി മുൻ റെക്ടർ ഡോ. ജോയി ഐനിയാടൻ ആമുഖ സന്ദേശം നൽകി, സിസ്റ്റർ ജോസ്ന, അൽമായ പ്രതിനിധി ബിജു തോമസ്, ഫാ. ജോസഫ് പാറേക്കാട്ടിൽ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് എന്നിവർ സംസാരിച്ചു.
എറണാകുളം ബസലിക്ക ദേവാലയത്തിൽ അതിരൂപതയിലെ പതിനാറ് ഫൊറോനകളിൽ നിന്നുള്ള 16 വൈദികർ ഒന്നിച്ചു കുർബാന അർപ്പിച്ചു. മുൻ വികാരി ജനറൽ ഫാ. വർഗീസ് ഞാളിയത് മുഖ്യകാർമികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |