SignIn
Kerala Kaumudi Online
Friday, 26 April 2024 9.05 PM IST

കലാസാഗർ പുരസ്‌കാരത്തിന് നാമനിർദേശം

award

കൊച്ചി: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണാർത്ഥം കലാസാഗർ ഏർപ്പെടുത്തിയ കലാസ്വാദക പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയവയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക , ഇലത്താളം, കൊമ്പ് എന്നിവയിൽ പ്രാവീണ്യം തെളിയിച്ചവരെയുമാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. 40നും 70നും ഇടയിൽ പ്രായമുള്ള കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരെയാണ് നാമനിർദ്ദേശം ചെയ്യേണ്ടത്. ഏപ്രിൽ 28നു മുമ്പായി സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണുർ. 679523 എന്ന വിലാസത്തിലാണ് നാമനിർദ്ദേശം അയയ്ക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.