കൊച്ചി: ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി സുശാന്ത് കുറുന്തിൽ ചുമതലയേറ്റു. ഐ.ടി രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള സുശാന്ത് യു.എസ് ആസ്ഥാനമായ സോഫ്‌റ്റ്‌വെയർ കമ്പനിയുടെ ഇന്ത്യയിലെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. സോഫ്‌റ്റ്‌വെവെയർ ഡെവലപ്പർ, കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്ന് കമ്പനികൾ സ്ഥാപിച്ച് വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്. തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തീകരിച്ച സുശാന്ത് യു.എസ്.എയിലെ സാൻ ഹൊസെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകൾക്കും പ്രത്യേകം സി.ഇ.ഒമാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് സുശാന്ത് നിയമിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |