തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം എസ്.എൻ.ഡി.പി. യോഗം ശാഖയിലെ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 13നാണ് ആറാട്ട്.
• നാളെ ഉച്ചയ്ക്ക് അന്നദാനത്തിന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ദീപ പ്രകാശനം നടത്തും. വൈകിട്ട് അഞ്ചിന് കുറുംകുഴൽ അരങ്ങേറ്റം. 7 നും 7.30നും മദ്ധ്യേ കർക്കടകം രാശിയിൽ കൊടിയേറ്റ്. 7.30ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരമായ മെഗാതിരുവാതിര "കാളിനാടകം". 8:30ന് കോട്ടയം സുരഭി യുടെ നാടകം "കാന്തം".
• ജനുവരി 8 രാത്രി 7ന് താലം ഘോഷയാത്ര. തുടർന്ന് കലാസംഗമം.
• ജനുവരി 9 രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം "കടലാസിലെ ആന"
• ജനുവരി 10 രാവിലെ 8.30 സർപ്പത്തിന് നീറും പാലും. രാത്രി 7 ന് ശ്രീശാരദ നൃത്തസംഗീത വിദ്യാലയത്തിന്റെ "നൃത്തം" തുടർന്ന് കുടുംബയൂണിറ്റുകളുടെ കലാ സംഗമം.
• ജനുവരി 11 രാത്രി 7ന് അപർണ സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്തം. കലാ സംഗമം. 9.30ന് തെക്കുംഭാഗം ശ്രീമുരുകകാവടി സംഘത്തിന്റെ കാവടി ഘോഷയാത്ര.
• ജനുവരി 12 പള്ളി വേട്ട മഹോത്സവം. വൈകിട്ട് 5ന് കാഴ്ചശ്രീബലി. അയ്മ്പറ. രാത്രി 9ന് വടക്കുംഭാഗം ഉത്രംകാവടി സംഘത്തിന്റെ കാവടി ഘോഷയാത്ര.
• ജനുവരി 13 ആറാട്ട് മഹോത്സവം. വൈകിട്ട് 5ന് കാഴ്ച ശ്രീബലി, ദീപാരാധന, ആറാട്ട്ബലി, ആറാട്ടിന് പുറപ്പാട്. രാത്രി 10.45 നും 11 നും മദ്ധ്യേ ആറാട്ട്. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |