കൊച്ചി: വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ ഒന്നിച്ചു ജീവിക്കാനുള്ള അവസരത്തിന്റെ അപര്യാപ്തത എൻ.ആർ.ഐ വിവാഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു തടസമാകുന്നുണ്ടെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് അഭിപ്രായപ്പെട്ടു. ദേശീയ നിയമ സർവകലാശാലയായ കളമശേരി നുവാൽസും ദേശീയ വനിതാ കമ്മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന എൻ.ആർ.ഐ വൈവാഹിക കാര്യങ്ങളിൽ ഇന്ത്യൻ സ്ത്രീകൾക്കുള്ള അവകാശങ്ങൾ എന്ന വിഷയത്തിൽ നിയമ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് അറ്റോർണി എൻ. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, ദേശീയ വനിതാ കമ്മിഷൻ ജോയിന്റ് സെക്രട്ടറി അശോലി ചലായ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |