കൊച്ചി: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം- 2022 ജനുവരി 21 ശനിയാഴ്ച 3.30ന് എറണാകുളം ടൗൺഹാളിൽവച്ചു നടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ സേതുവിന് പുരസ്കാരം സമ്മാനിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിക്കും. നിയമ മന്ത്രി പി. രാജീവാണ് മുഖ്യാതിഥി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും പങ്കെടുക്കും. സാംസ്കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതവും, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |